ടിവിയിലെ രാഷ്ട്രീയ പരസ്യം നിരോധിച്ചു
ദില്ലി: ടെലിവിഷനില്‍ കൂടി രാഷ്ട്രീയ പരസ്യങ്ങള്‍ കാണിയ്ക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവായി. സദാചാരത്തിനും നാട്ടിലെ നിയമങ്ങള്‍ക്കും നിരക്കാത്ത പരസ്യങ്ങള്‍ നല്‍കരുതെന്നാണ് കോടതി വ്യക്തമാക്കിയത്. മാന്യതയും മതപരമായ ഗൂഢ സൂചനകളും ഉള്ള പരസ്യങ്ങളും ടെലിവിഷനുകളില്‍ കാണിയ്ക്കാന്‍ പാടില്ല.
കേബിള്‍ ടെലിവിഷന്‍ വഴിയും ഇത്തരം പരസ്യങ്ങള്‍ കാണിയ്ക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പരസ്യങ്ങള്‍ മാത്രമല്ല അറപ്പുളവാക്കുന്നതും ഞെട്ടിപ്പിയ്ക്കുന്നതുമായ പരസ്യങ്ങളും ടെലിവിഷനില്‍ കാണിയ്ക്കരുത്. സുപ്രീം കോടതി ചീഫ് ജസ്റിസ് വി.എന്‍. ഖൈരെ, ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ടെലിവിഷനുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കാണിയ്ക്കാമെന്ന ആന്ധ്രാ ഹൈകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.
ടെലിവിഷനുകളില്‍ കൂടി രാഷ്ട്രീയ പരസ്യങ്ങള്‍ വരുന്നുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരസ്യത്തിനായി ചെലവിടുന്ന പണം സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കാന്‍ കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. ഏപ്രില്‍ അഞ്ച് തിങ്കളാഴ്ചയാണ് വീണ്ടും ഈ കേസ് പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications