രാഷ്ട്രപതി സിയാച്ചിന്‍ സന്ദര്‍ശിച്ചു
സിയാച്ചിന്‍: ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ആദ്യമായി സിയാച്ചിന്‍ മഞ്ഞ് മലയിലെ സൈനിക കേന്ദ്രം സന്ദര്‍ശിച്ചു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സിയാച്ചിന്‍ മഞ്ഞ് മലയിലെ സൈനിക കേന്ദ്രം സന്ദര്‍ശിയ്ക്കുന്നത്.
സിയാച്ചിന്‍ ഹിമനദിയുടെ സംരക്ഷണം രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവപ്രധാനമാണെന്ന് സിയാച്ചിനിലെ സൈനികരോട് പറഞ്ഞു.
മനുഷ്യസാന്നിധ്യം മൂലം 72 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഹിമനദിക്ക് ഉണ്ടാകാവുന്ന പാരിസ്ഥിതികമായ തകര്‍ച്ചയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹിമനദിയുടെ പാരിസ്ഥിതികമായ സംരക്ഷണത്തിന് പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഹിമനദി പാരിസ്ഥിതികമായി വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഹിമനദിയിലെ പാരിസ്ഥിതികമായി ഏതെങ്കിലും തരത്തിലുള്ള അസന്തുലനം ഉണ്ടാകാവുന്ന ദുരന്തം രാജ്യത്തെ മാത്രമായിരിക്കില്ല ബാധിക്കുക.
തോയിസിലാണ് കലാമും കൂട്ടരും വിമാനത്തില്‍ വന്നിറങ്ങിയത്. രാഷ്ട്രപതിക്ക് ഊഷ്മളമായ സ്വീകരണമാണ് സൈനികര്‍ നല്‍കിയത്. തോയിസില്‍ നിന്നും 18,000 അടിയിലേറെ ഉയരമുള്ള സൈനിക ക്യാമ്പിലേക്ക് കലാം ഹെലികോപ്റ്ററില്‍ തിരിച്ചു.
മോശപ്പെട്ട കാലാവസ്ഥ മൂലം രാഷ്ട്രപതിയുടെ വിമാനം വൈകിയാണ് സിയാച്ചിനിലെത്തിയത്.












Click it and Unblock the Notifications