കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളര്‍പ്പ് ഒഴിവാക്കിയത് നേട്ടം: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാനായത് ഏറ്റവും വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

കെ. കരുണാകരനും താനും വിചാരിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ല. അതിന് എല്ലാ കോണ്‍ഗ്രസുകാരും ഒന്നിച്ചുനില്‍ക്കണം. ഐക്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും എത്തിക്കാനാവുന്നതിനെ ആശ്രയിച്ചായിരിക്കും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം. ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിരുന്നു. പത്മജാ വേണുഗോപാലുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ താനും പിന്താങ്ങിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്റാണ് എടുത്തത്.

ഏപ്രില്‍ ആറാം തീയതി പത്മയുടെ പ്രചാരണത്തിനായി താന്‍ മുകുന്ദപുരത്തു പോവും. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വിവാദം അവസാനിച്ചുകഴിഞ്ഞു. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുകളില്ല.

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന് ആരോപിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഐക്യത്തില്‍ നിരാശയുള്ളവരാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളില്‍ തനിക്കും പങ്കുണ്ടായിരിക്കും. പാര്‍ട്ടി പിളരാത്തതില്‍ ഏറ്റവും നിരാശ സിപിഎമ്മിനാണെന്ന് ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X