ബാര്‍ ഹോട്ടലുകള്‍ വെള്ളിയാഴ്ച മുതല്‍ അടച്ചിടും
കൊച്ചി: ബാറുകള്‍ക്ക് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകകള്‍ അടച്ചിടാന്‍ കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.
സ്ലാബ് സമ്പ്രദായം അടിയന്തിരമായി പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ബാര്‍ ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോവാനാവില്ലെന്ന് അസോസിയേഷന്‍ നേതാവ് കെ. കുര്യാക്കോസ് പറഞ്ഞു. ബാര്‍ ഹോട്ടലുകള്‍ അടച്ചിടുന്നതോടെ ബാര്‍ ഹോട്ടലുകളിലെ അരലക്ഷത്തിലേറെ ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്ന് കുര്യാക്കോസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications