Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് പറഞ്ഞതു ശരി: സി. കെ. പത്മനാഭന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി. വി. അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ പറഞ്ഞു.

വഹാബിന്റെ സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിന്റെ ആഭ്യന്തരകാര്യമാണെന്നും അതില്‍ ഇടപെടാന്‍ ബിജെപിക്ക് താത്പര്യമില്ലെന്നും നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് സി. കെ. പത്മനാഭന്റേത്.

ഏതെങ്കിലും ഒരു വ്യക്തിയോടുള്ള വിമര്‍ശനമല്ല തന്റേതെന്ന് വ്യക്തമാക്കി പത്മനാഭന്‍ സീറ്റുകള്‍ ആര്‍ക്കെങ്കിലും വില്‍ക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഈ പ്രശ്നത്തില്‍ സിപിഎമ്മില്‍ രൂക്ഷമായ ഭിന്നതയുണ്ട്. വഹാബ് മത്സരിച്ചത് ശരിയല്ലെന്ന വി. എസ്. അച്യുതാനന്ദന്റെ നിലപാടാണ് ശരി.

പ്രശ്നം സംബന്ധിച്ച് പഠിക്കാന്‍ ബിജെപി രണ്ട് അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+