കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ ഒരു ആദിവാസി കര്‍ഷകന്‍കൂടി ജീവനൊടുക്കി

  • By Staff
Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ ഒരു ആദിവാസി കര്‍ഷകന്‍കൂടി കടബാധ്യതമൂലം ജീവനൊടുക്കി. ഇതോടെ വയനാട്ടില്‍ വരള്‍ച്ചാ ദുരിതം കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം 11 ആയി.

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അത്തിനിലം എതിര്‍കുന്ന് കുറുമക്കോളനിയിലെ ഗോവിന്ദ (50)നാണ് മാര്‍ച്ച് 31 ബുധനാഴ്ച രാത്രി 11 മണിയോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മീനങ്ങാടി ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

ഗ്രാമീണ ബാങ്കില്‍നിന്ന് ഗോവിന്ദന്‍ 28,000 രൂപ കടമെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പലിശമാത്രമടച്ച് പുതുക്കിയിരുന്നു. ഇതിനു പുറമെ ബ്ലേഡുകാരില്‍നിന്ന് കുറെ പണം പലിശയ്ക്ക് വാങ്ങിയിട്ടുണ്ട്. ഇതെത്ര വരുമെന്ന് ഗോവിന്ദനും പണം കൊടുത്തവര്‍ക്കും മാത്രമേ അറിയൂ. ഇതിലൊരു സംഭവത്തില്‍ 15,000 രൂപ മാര്‍ച്ച് 15ന് കൊടുത്തുതീര്‍ക്കാമെന്ന് മീനങ്ങാടി സി.ഐ.യ്ക്കു മുമ്പില്‍ ധാരണയായിരുന്നു. അത് തല്ക്കാലം ഗോവിന്ദന് കഴിഞ്ഞില്ല.

ഒരേക്കറിലധികം കരയും രണ്ടേക്കര്‍ വയലുമാണ് ഗോവിന്ദനുള്ളത്. ഇതില്‍ അര ഏക്കറിലേറെ മകളുടെ വിവാഹാവശ്യാര്‍ഥം വിറ്റു. ബാക്കിയുള്ളതില്‍ കൃഷി നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് രൂക്ഷമായ വരള്‍ച്ച പ്രതീക്ഷകളെ തകര്‍ത്തത്. കുരുമുളക് വള്ളികള്‍ നശിച്ചു. കടം വീട്ടാന്‍ മാര്‍ഗമില്ലെന്ന കാര്യം ഗോവിന്ദനെ അലട്ടിക്കൊണ്ടിരുന്നു. ബുധനാഴ്ച വൈകിട്ട് ബന്ധുക്കളുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X