മെഡിക്കല്‍ കോളജിന് ട്രസ്റികളെ തേടുന്നു
കൊച്ചി: ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റിന്റെ കീഴിലായി സ്ഥാപിച്ച ശ്രീനാരായണ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഗള്‍ഫില്‍ ട്രസ്റികളെ തേടുന്നു.
മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി ട്രസ്റീഷിപ്പ് നിക്ഷേപത്തിലൂടെ പണം കണ്ടെത്താനാണ് ട്രസ്റ് ശ്രമിക്കുന്നത്. ട്രസ്റികളുടെ കണ്ടെത്തുക എന്ന ദൗത്യവുമായി ട്രസ്റ് പ്രസിഡന്റ് ഡോ. കെ. ആര്‍. രാജപ്പന്‍ കഴിഞ്ഞയാഴ്ച മസ്കറ്റ് സന്ദര്‍ശിച്ചു.
മെഡിക്കല്‍ കോളജിന് 60 ട്രസ്റികളുണ്ടായിരിക്കുമെന്ന് ഡോ. കെ. ആര്‍. രാജപ്പന്‍ പറഞ്ഞു. ട്രസ്റികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പ്രവേശനത്തിലും ചികിത്സയിലും ആനുകൂല്യങ്ങള്‍ ലഭിക്കും.
മെഡിക്കല്‍ കോളജിനോടൊപ്പം നഴ്സിംഗ് കോളജ് തുടങ്ങും. ഒരു ദന്തല്‍ കോളജ് തുടങ്ങാനും പദ്ധതിയുണ്ട്. ആയുര്‍വേദ, ഹോമിയോപ്പതി എന്നീ മേഖലകളെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് വികസിപ്പിക്കും.
തുടക്കത്തില്‍ ഓരോ ബാച്ചിലും 100 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 300 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ പണി പറവൂരില്‍ പുരോഗമിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 500 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കും.
രണ്ട് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമെന്ന് രാജപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications