വേനല്‍ക്കാല ക്യാമ്പുകള്‍ സജീവം
കൊച്ചി: വേനല്‍ക്കാല അവധി തുടങ്ങിയതോടെ കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ക്യാമ്പുകളും സജീവമായി.
കൊച്ചി നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സംഘടനകളും വേനല്‍ക്കാല ക്യാമ്പ് നടത്തുന്നുണ്ട്. വേനല്‍ക്കാല അവധി തുടങ്ങിയതേയുള്ളൂവെങ്കിലും ചില സ്ഥാപനങ്ങള്‍ ക്യാമ്പുകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.
വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കഴിവ് വികസിപ്പിക്കുന്ന ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി നഗരത്തില്‍ നടത്തുന്ന ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍:
ചൈല്‍ഡ് കേര്‍ സെന്റര്‍: കുട്ടികളുടെ പഠനശേഷിയും സംസാരഭാഷയിലും എഴുത്തുഭാഷയിലുമുള്ള കഴിവും വികസിപ്പിക്കുകയും പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പും സൂര്യാ ചില്‍ഡ്രന്‍സ് തിയേറ്ററും ചേര്‍ന്നു നടത്തുന്ന സമ്മര്‍ക്യാമ്പ്: അഭിനയത്തിലും സംവിധാനത്തിലും ചമയത്തിലും മുഖംമൂടി നിര്‍മാണത്തിലും പരിശീലനം നല്‍കുന്ന നാടക ശില്പശാല.
എംഇഎസ്: പെണ്‍കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് കോഴ്സുകള്‍. ഭാവി കരുപ്പിടിപ്പിക്കല്‍, മാനസികപിരിമുറക്കം അയവ്വരുത്തല്‍, യോഗ, കരകൗശലവസ്തുനിര്‍മാണം, പാചകം എന്നിവയില്‍ ക്ലാസുകള്‍.
വൈഎംസിഎ എറണാകുളം: വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, മേശ ഉപചാരം, പല്ലിന്റെ ആരോഗ്യം, ചിത്രരചനാ ക്ലാസുകള്‍, ബാഡ്മിന്റണ്‍ പരിശീലനം, സംഗീതം, സിനിമാ നൃത്തം.
കലാഭവന്‍: നൃത്തം, സംഗീതം, കല എന്നിവയില്‍ ക്ലാസുകള്‍.
ഇന്ത്യന്‍ സ്കൂള്‍ ഒഫ് ആര്‍ട്സ്: കല, കരകൗശലവിദ്യ, സംഗീതം എന്നിവയില്‍ ക്ലാസുകള്‍.
ഇഎംഎസ് സഹകരണ ലൈബ്രറി: ചിത്രരചനയില്‍ പരിശീലനം.
ദീക്ഷ: യോഗ, ധ്യാനം, ചിത്രരചന, ഛായാചിത്രം.
രാജഗിരി കോളജ് കമ്പ്യൂട്ടര്‍ വകുപ്പ്: അനിമേഷന്‍ പ്രോഗ്രാമുകള്‍.
റിലയന്‍സ് വെബ് വേള്‍ഡ് ആന്റ് ചില്‍ഡ്രന്‍സ് ഡൈജസ്റ്: സാങ്കേതിക വിദ്യാഭ്യാസം.
ഫോര്‍ട്ട് കൊച്ചി വൈഎംസിഎ: കായികഇനങ്ങള്‍, കളികള്‍, സിനിമാ നൃത്തം, കരകൗശലവിദ്യ തുടങ്ങിയവയില്‍ പരിശീലനം.
കൊച്ചിന്‍ ആര്‍ട്സ് ആന്റ് കമ്യൂണിക്കേഷന്‍സ്: നൃത്തം, ഛായാചിത്രം, ശാസ്ത്രീയ സംഗീതം, കീബോര്‍ഡ്, ഗിത്താര്‍, തബല, ഡ്രം, വീണ, ഓടക്കുഴല്‍, വയലിന്‍, കോംഗോസ്, ബ്രേക്ക്് ഡാന്‍സ്, യോഗ എന്നിവയില്‍ പരിശീലനം.
ടാഗോര്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റഡീസ്: മാജിക്, നൃത്തം, ചിത്രരചന, കാര്‍ട്ടൂണ്‍, വ്യക്തിത്വ വികസനം, വ്യക്തി ആരോഗ്യം, മേശ ഉപചാരങ്ങള്‍, ടെലഫോണ്‍ ഉപചാരങ്ങള്‍, കരാട്ടെ, യോഗ എന്നിവയില്‍ പരിശീലനം.
യുസി കോളജ്: ഹയര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കമ്പ്യൂട്ടര്‍ പരിശീലനം.
അല്ലയന്‍സ് ഫ്രാന്‍സെ: ഫ്രഞ്ച് ഭാഷയിലും സംസ്കാരത്തിലും ക്ലാസുകള്‍.
സാന്ത്വന ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കൗണ്‍സിലിംഗ് ആന്റ് സൈക്കോ തെറാപ്പി: വ്യക്തിത്വ വികസ ക്ലാസുകള്‍.
ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍: വ്യക്തിത്വ വികസന ക്യാമ്പ്.












Click it and Unblock the Notifications