Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വോട്ടെടുപ്പ് ശ്രീലങ്കയില്‍ തുടങ്ങി.

സ്വതന്ത്രമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ദേശീയ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത സന്ദേശത്തില്‍ ചന്ദ്രികാ കുമാരതുംഗെ പറഞ്ഞു.

കൊളംബോയിലെ പോളിംഗ് ബൂത്തില്‍ രാവിലെ തന്നെ റനില്‍ വിക്രമസിംഗെ വോട്ട് രേഖപ്പെടുത്തി. തന്റെ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നാണ് കരുതുന്നതെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു.

അതേ സമയം വിക്രമസിംഗെയ്ക്കും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയ്ക്കും ചന്ദ്രികാ കുമാരതുംഗെയുടെ സഖ്യത്തിനും ഭൂരിപക്ഷം കിട്ടില്ലെന്നാണ് സര്‍വേകളില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഒരു തൂക്കുപാര്‍ലമെന്റിനാണ് സാധ്യതയെന്നാണ് മിയ്ക്ക സര്‍വെകളും പറയുന്നത്.

225 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 24 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന 6024 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 10,400 ബൂത്തുകളിലാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നത്.

തമിഴ് പുലികളുമായി വിക്രമസംഗെ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് പാര്‍ലമെന്റ് പിരിച്ച് വിട്ടാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെ ശ്രീലങ്കയിലെങ്ങും കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+