നോബേല്‍ സമ്മാന മോഷണം: ഒരാള്‍ അറസ്റില്‍
കൊല്‍ക്കത്ത: ടഗോറിന്റെ നൊബേല്‍ സമ്മാനം കവര്‍ന്ന കേസില്‍ ഒരു യുവാവ് അറസ്റിലായി. വിശ്വഭാരതി സര്‍വകലാശാലയില്‍ കുറച്ച് കാലം താല്കാലിക ജീവനക്കാരനായി ജോലിചെയ്തിരുന്ന ഒരാളാണ് അറസ്റിലായത്.
മോഷണസ്ഥലത്ത് നിന്ന് പൊലീസ് എടുത്ത വിരളടയാളങ്ങള്‍ ഇദ്ദേഹത്തിന്റേതുമായി സാമ്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ അറസ്റ്. പ്രദീപ് ബൗറി എന്ന ഈ 27 കാരന്‍ ശാന്തിനികേതന് സമീപമുള്ള ബോല്‍പൂര്‍ ഗ്രാമവാസിയാണ്. മാര്‍ച്ച് 29 നാണ് ഇദ്ദേഹത്തെ അറസ്റ് ചെയ്തത്. ഈയാളോടൊപ്പം മറ്റ് ചിലരേയും അറസ്റ് ചെയ്തിട്ടുണ്ടെന്ന് സി.ഐ.ഡി. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. മൊഹന്തി വ്യക്തമാക്കി. ഇദ്ദേഹത്തെ സി. ബി. ഐയ്ക്ക് കൈമാറിയിട്ടുണ്ട്.
തുടക്കത്തില്‍ ഈയാള്‍ കുറ്റം ഏറ്റുപറഞ്ഞെങ്കിലും ഒപ്പം ഉണ്ടായിരുന്ന ആളുകളെക്കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറാവുന്നില്ല. അദ്ദേഹത്തിന്റെ വക്കീലന്മാരുമായി സംസാരിച്ച ശേഷം നേരത്തേ പറഞ്ഞതിന് വിപരീതമായി പറയുന്നുമുണ്ട്.












Click it and Unblock the Notifications