കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിന് ശസ്ത്രക്രീയ

  • By Staff
Google Oneindia Malayalam News

മുംബൈ: നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.) നേതാവ് ശരദ് പവാറിനെ ശസ്ത്രക്രീയയ്ക്കായി മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് മാറ്റി.

ഏപ്രില്‍ മൂന്ന് രാത്രിയാണ് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വായ്ക്കുള്ളിലെ മുഴ നീക്കാനായിട്ടാണ് ഈ ശസ്ത്രക്രീയ.

പൂനയിലെ ബാരാമതി നിയോജക മണ്ഡലത്തില്‍ നിന്ന് പവാര്‍ ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കുന്നുണ്ട്. ഏപ്രില്‍ രണ്ട് വെള്ളിയാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച പവാര്‍ സോണിയയോടൊപ്പം ഒരു പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.

ശസ്ത്രക്രീയയ്ക്ക് വിധേയനാകുന്നതുകൊണ്ട് അടുത്ത രണ്ട് ആഴ്ച പവാറിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇത് എന്‍.സി.പിയ്ക്ക് കനത്ത ആഘാതമാണ്. ഏറ്റവും ഒടുവില്‍ പവാര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് അദ്ദേഹം തനിയ്ക്ക് വേണ്ടിയും പാര്‍ട്ടിയ്ക്കുവേണ്ടിയും പ്രവര്‍ത്തിയ്ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പവാര്‍ ആശുപത്രിയിലാവുന്നത് മറ്റൊരു രീതിയില്‍ പാര്‍ട്ടിയ്ക്ക് അനുകൂലമാവുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ആശുപത്രിയില്‍ കിടക്കുന്ന പവാര്‍ അണികളില്‍ സഹതാപ തരംഗം ഉണ്ടാക്കുമെന്നതാണ് ഇത്.

പവാറിനെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കുന്നത് പാര്‍ട്ടി വളരെ രഹസ്യമാക്കി വച്ചിരിയ്ക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് മാത്രമാണ് ഇത് പുറത്തായത്. ചിലവര്‍ഷങ്ങള്‍ക്ക് മുമ്പും പവാറിന് വായ്ക്കുള്ളിലെ ഒരു മുഴ ശസ്ത്രക്രീയ ചെയ്ത് നീക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X