കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ ആക്ഷ്ന്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിട്ടതായി കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. അഭയയുടെ മാതാപിതാക്കള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ സാമ്പത്തികാരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

അഭയയുടെ പേര് പറഞ്ഞ് വിദേശമലയാളികളില്‍ നിന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ലക്ഷങ്ങള്‍ പിരിച്ചുവെന്നായിരുന്നു അഭയയുടെ അച്ഛന്‍ ആയ്കരകുന്നേല്‍ തോമസിന്റെയും അമ്മ ലീലാമ്മയുടെയും ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജോമോന്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി അഭയയുടെ അച്ഛനും അമ്മയും തന്നെ പീഢിപ്പിയ്ക്കകുയാണ്. എന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പൊലീസ് കുറ്റപത്രത്തില്‍ പേരുള്ള വ്യക്തികളുടെ കൂടെയാണ് അഭയയുടെ അച്ഛനും അമ്മയും ഈയിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ വേദി പങ്കിട്ടത്. - ജോമോന്‍ പറഞ്ഞു.

കൗണ്‍സില്‍ കഴിഞ്ഞ12 വര്‍ഷമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അഭയയുടെ കൊലപാതകത്തിനുത്തരവാദികളായവരെ കണ്ടെത്താന്‍ നിയമനടപടികളെടുത്തത്. സിസ്റര്‍ അഭയയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ചൊന്നും ഇതുവരെ അന്വേഷിച്ചതുപോലുമില്ലെന്നും ജോമോന്‍ ആരോപിച്ചു.

ജോമോനെതിരെ കോട്ടയത്തിനടുത്തുള്ള അമലഗിരി സ്വദേശി ആന്റണി വാലക്കടവില്‍ എന്നൊരാളും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജോമോനും സഹായി വാസുക്കുട്ടനും ചേര്‍ന്ന് ഗള്‍ഫില്‍ ജോലിയ്ക്കായി വിസ നല്കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും 1.4 ലക്ഷം രൂപ പിരിച്ചുവെന്നതാണ് ആന്റണിയുടെ ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X