കാറില്‍ സ്ഫോടനം: മില്ലുടമ വെന്തുമരിച്ചു
കൊല്ലപ്പള്ളി: കാറില്‍ സ്ഫോടനമുണ്ടായി മില്ലുടമ വെന്തുമരിച്ചു. കൊല്ലപ്പള്ളി കേരള സോമില്‍ ഉടമ ഏഴാച്ചേരി തയ്യില്‍ ടി.ഡി. ജയിംസിന്റെ മകന് സെബാസ്റ്യന്‍(തങ്കച്ചന്-43)ആണ് മരിച്ചത്. സ്ഫോടനത്തിന് പിന്നില്‍ ദുരൂഹതയുണ്ട്.
ഏപ്രില്‍ മൂന്ന് ശനിയാഴ്ച രാവിലെ എട്ടുമണിയ്ക്ക് സ്വന്തം വീട്ട് മുറ്റത്ത്വച്ചാണ് സംഭവം. സ്വന്തം മാരുതി സെന്‍ കാര്‍ പതിവുപോലെ സ്റാര്ട്ടാക്കിയ ഉടന്‍ വലിയ ശബ്ദത്തോടെ കാറില്‍ പൊട്ടിത്തെറിയുണ്ടായി. കാറില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് സെബാസ്റ്യന്റെ മൃതദേഹം പുറത്തെടുത്തത്.
തങ്കച്ചന്റെ മാരുതി സെന്‍ ഡീസല്‍ കാറാണ് കത്തിയത്. ഗ്യാസ് ഉപയോഗിച്ചല്ല കാര്‍ ഓടിച്ചിരുന്നത്. കാര്ഷെഡില്നിന്നും ഇറക്കി പത്തടിയോളം മാറി വീട്ടുമുറ്റത്താണ് കാര്‍ കത്തിക്കിടക്കുന്നത്.
സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലായിരുന്നു. ആര്‍പ്പൂക്കര മുക്കുവശേരില് ജെസിയാണ് ഭാര്യ. മക്കള്‍: ടിജോ, സിറിള്‍, ചിന്നു.