എല്‍ഡിഎഫിന് കൂടുതല്‍ സീറ്റ്: സര്‍വെ
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14-15 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് സര്‍വെ. യുഡിഎഫിന് അഞ്ചോ ആറോ സീറ്റുകള്‍ മാത്രമേ ലഭിയ്ക്കൂ.
ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ആന്റ് ഇക്കണോമിക്സ് ഗ്രോത്തിന്റെ(ഐ-മെഗ്) ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അടൂര്‍ മണ്ഡലത്തിലെ വിജയം യുഡിഎഫിന് ഉറപ്പിയ്ക്കാനാവില്ലെന്ന് സര്‍വെയില്‍ പറയുന്നു.
അതേ സമയം പരമ്പരാഗത മുസ്ലിംലീഗ് മണ്ഡലങ്ങളായ പൊന്നാനി, മഞ്ചേരി എന്നിവിടങ്ങളില്‍ ലീഗ് ജയിക്കും. തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങള്‍ പ്രവചനാതീതമാണ്.
എന്‍ഡിഎയുടെ പ്രകടനം മെച്ചപ്പെടുമെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അവര്‍ക്കാവില്ല. മുകുന്ദപുരം, കോഴിക്കോട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് 7.52 ശതമാനം മുതല്‍ 25.02 ശതമാനം വരെ വോട്ടുകള്‍ കുറയും.
മുകുന്ദപുരത്തും കോഴിക്കോടും എല്‍ഡിഎഫ് വിജയിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു. 20 ലോക്സഭാ മണ്ഡലങ്ങളിലെ 2,800 കേന്ദ്രങ്ങളില്‍ 46,510 പേരില്‍ നിന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍വെ.












Click it and Unblock the Notifications