Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രീകൃത മൂല്യനിര്‍ണയം തുടങ്ങി

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ കേരളത്തിലെമ്പാടും തുടങ്ങി.

ഏപ്രില്‍ 23 വരെയാണ് ക്യാമ്പുകള്‍. നാല് മേഖലകളിലായാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്. മൊത്തം 49 മൂല്യനിര്‍ണയ ക്യാമ്പുകളാണ് പ്രവര്‍ത്തിയ്ക്കുന്നത്. 5,000 അധ്യാപകരാണ് ക്യാമ്പില്‍ പങ്കെപ്പിയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഇത്രയും പേരെ പങ്കെടുപ്പിയ്ക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ കൂടുതല്‍ പേരെ ക്യാമ്പില്‍ പങ്കെടുപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

550നു മേല്‍ മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കും. മെയ് 15 ഓടെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.

6,19,776 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 36,416 വിദ്യാര്‍ഥികള്‍ ഇക്കുറി അധികമായി പരീക്ഷ എഴുതി.

12 ാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പും ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച തന്നെ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+