ശിശുക്ഷേമസമിതി: സുനിലിനെ നീക്കി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത്നിന്നും സുനില്‍ സി. കുര്യനെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടു. ഇതിനെതിരെ സുനില്‍ ഹൈക്കോടതിയില്‍ നിന്നും സ്റേ സമ്പാദിച്ചു.
സമിതിയില്‍ വന്‍തോതില്‍ സാമ്പത്തികക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുകൂടി സുനിലിനെ നീക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സാമൂഹികക്ഷേമവകുപ്പിലേക്ക് അയച്ചിട്ടുണ്ട്.
നിലവിലുള്ളഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. തന്നെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരവ് തയ്യാറാകുന്നുണ്ടെന്നറിഞ്ഞാണ് സുനില്‍ ഹൈക്കോടതിയില്‍ നിന്നും സ്റേ സമ്പാദിച്ചത്.












Click it and Unblock the Notifications