തൃശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍ രാജിവച്ചു
തൃശൂര്‍: തൃശൂര്‍ നഗരസഭാ മേയര്‍ ജോസ് കാട്ടൂക്കാരന്‍ രാജിവച്ചു. ആന്റണിയും കരുണാകരുനം തമ്മിലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് ഈ രാജി.
മുന്‍ നിശ്ചയപ്രകാരം മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഇദ്ദേഹം രാജി വയ്ക്കേണ്ടതായിരുന്നു. എന്നാല്‍ ഗ്രൂപ്പ് വഴക്ക് കാരണം സ്ഥാനം ഒഴിയില്ലെന്ന് കാട്ടൂക്കാരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആന്റണിയും കരുണാകരുനും തമ്മിലുണ്ടാക്കിയ കരാറില്‍ തൃശൂര്‍ മേയറുടെ രാജിയും സ്ഥാനം പിടിച്ചത്. ഇനി പുതിയ മേയറായി ആന്റണി വിഭാഗക്കാരന്‍ സ്ഥാനമേല്‍ക്കും.
ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നപ്പോള്‍ ഇദ്ദേഹം തന്റെ ഒപ്പം നില്‍ക്കുന്ന നഗരസഭാ അംഗങ്ങളുടെ എണ്ണം കരുണാകരനെ ധരിപ്പിച്ചിരുന്നു. ഒരു അവിശ്വാസം വന്നാലും തനിയ്ക്ക് അതിനെ നേരിടാന്‍ കഴിയും എന്ന് വ്യക്തമാക്കാനായിട്ടായിരുന്നു ഇത്.












Click it and Unblock the Notifications