വഹാബ് പ്രശ്നം ഇടതുമുന്നണി ശനിയാഴ്ച ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: മുസ്ലിംലീഗിലെ പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭാംഗമായതിനെക്കുറിച്ച് ഇടതുമുന്നണിയോഗം ഏപ്രില്‍ മൂന്ന് ശനിയാഴ്ച ചര്‍ച്ച ചെയ്യും.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് സിപിഎം നേതാക്കള്‍ വാക്കുകൊടുത്തിട്ടുണ്ട്.
വഹാബിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നതിന് നിയമയുദ്ധം നടത്താന്‍ മുന്നണി ഒറ്റക്കെട്ടായി നീങ്ങണമെന്ന ആവശ്യം ചന്ദ്രചൂഡന്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. സിപിഎം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ശനിയാഴ്ച വ്യക്തമാകും. ഇക്കാര്യത്തില്‍ സിപിഎമ്മും സിപിഐയും ഒഴിഞ്ഞുമാറുകയാണെന്നാണ് ആര്‍എസ്പി കുറ്റപ്പെടുത്തുന്നത്.
വഹാബിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയറും സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയും പങ്കെടുത്തതിനെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ പിണറായി വിഎസിനെ പിന്താങ്ങുകയും ചെയ്തു. ഇതിനിടെ വഹാബിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ഡിവൈഎഫ്ഐ പോരാടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications