നെടുമ്പാശേരിയില്‍ യാത്രക്കാര്‍ കൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
2003-2004 സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം 32 ശതമാനം വര്‍ധിച്ചതായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ അറിയിച്ചു. അഖിലേന്ത്യാതലത്തില്‍ 9.7 ശതമാനമാണ് വളര്‍ച്ച.
ഇക്കാലത്ത് 13,33,486 യാത്രക്കാരാണ് ഇവിടെ വിമാനമിറങ്ങിയത്. ഇതില്‍ 8.7 ലക്ഷം പേര്‍ അന്താരാഷ്ട്രയാത്രക്കാരാണ്. 4.6 ലക്ഷം ആഭ്യന്തരയാത്രക്കാരും. വിമാനസര്‍വീസുകളുടെ എണ്ണം 142ല്‍ നിന്നും 170 ആയി വര്‍ധിച്ചു.












Click it and Unblock the Notifications