കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാഷ്ട്രീയ ടി വി പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിയ്ക്കും
ദില്ലി: രാഷ്ട്രീയ പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണിയ്ക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിയ്ക്കാന്‍ ആലോചിയ്ക്കുന്നു.
അന്തസില്ലാത്ത പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണിയ്ക്കുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. അതിനുള്ള മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിനെക്കുറിച്ച് കമ്മിഷന് വ്യക്തമാക്കിയേയ്ക്കും. ടെലിവിഷനുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കാണിയ്ക്കുന്നതിന് മുമ്പ് കമ്മിഷന്റെ അനുമതി നേടേണ്ടിവരും. ഇതിനുള്ള ആദ്യ തീരുമാനം കമ്മിഷന് എടുത്തുകഴിഞ്ഞതായാണ് അറിയുന്നത്. ഏപ്രില്‍ നാല് ഞായറാഴ്ച രാത്രി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കമ്മിഷന് വീണ്ടും യോഗം ചേരുന്നുണ്ട്.
പത്രമാസികകളിലെ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞൈടുപ്പ് കമ്മിഷന് നിയന്ത്രിച്ചേയ്ക്കും.
Comments
Story first published: Sunday, April 4, 2004, 23:53 [IST]