വെള്ളം: ആന്റണി ജയലളിതയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുടിവെള്ള-ജലസേചന ആവശ്യങ്ങള്‍ക്കായി പറമ്പിക്കുളം ഡാമില്‍ നിന്ന് വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എ. കെ. ആന്റണി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
1000 ദശലക്ഷം ടിഎംസി വെള്ളം ഉടന്‍ വിട്ടുതരണമെന്നാണ് ആന്റണി ജയലളിതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ നെല്‍കൃഷി പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം വിട്ടുകിട്ടുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ആദ്യത്തെ വിളയിറക്കലിന് വെള്ളം വിട്ടുകിട്ടേണ്ടത് അടിയന്തിര ആവശ്യമാണ്. ഈ വര്‍ഷം വരള്‍ച്ച മൂലം കുടിവെള്ളത്തിനും ദൗര്‍ലഭ്യമുണ്ട്- കത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications