പ്ലാച്ചിമട: പഞ്ചായത്ത് നിര്‍ദ്ദേശം സര്‍ക്കാര്‍ സ്റേ ചെയ്തു
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പ്ലാച്ചിമടയിലെ കൊക്കേകോള കമ്പനിയുടെ അപേക്ഷ തള്ളിയ പെരുമാട്ടി പഞ്ചായത്തിന്റെ നടപടി സര്‍ക്കാര്‍ സ്റേ ചെയ്തു.
ഇതോടെ പുറത്തുനിന്ന് ജലം ശേഖരിച്ച് ഉല്‍പാദനം തുടരാന്‍ കമ്പനിക്കാകും. എന്നാല്‍ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ജൂണ്‍ 15 വരെ പ്ലാച്ചിമടയില്‍ നിന്ന് ഭൂജലമെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റമില്ല.
പഞ്ചായത്ത് തീരുമാനം നിലനില്‍ക്കുന്നതല്ലെന്നു പരാമര്‍ശിച്ചാണ് സര്‍ക്കാര്‍ സ്റേ ഉത്തരവിറക്കിയെതന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറി പി. കമാല്‍കുട്ടി പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും മറ്റ് ഭക്ഷ്യ-പരിസ്ഥിതി ആരോഗ്യ ഏജന്‍സികളുടേയും നിബന്ധനകളോടെ വേണം കമ്പനി പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 29ന് ചേര്‍ന്ന പെരുമാട്ടി പഞ്ചായത്ത് ബോര്‍ഡ് യോഗമാണ് ഉത്പാദനം തുടരാന്‍ അനുമതി നല്‍കണമെന്ന കൊക്കേകോളയുടെ അപേക്ഷ തള്ളിയത്. കമ്പനിയിലെ ഉല്‍പന്നങ്ങളും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളും വിഷാംശമുക്തമാണെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നിരസിച്ചത്. പ്ലാച്ചിമട പ്രദേശത്ത് നിന്ന് ഭൂഗര്‍ഭ ജലമെടുക്കരുതെന്നും യോഗം കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications