വരള്‍ച്ച: നിവേദകസംഘം ദില്ലിയ്ക്ക്
തിരുവനന്തപുരം: വരള്‍ച്ച ദുരിതാശ്വാസത്തിന് 2844 കോടി രൂപയും രണ്ടു ലക്ഷം ടണ്‍ അരിയും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്ന് നിവേദകസംഘം ദില്ലിയ്ക്ക്. ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ നാല് ഞായറാഴ്ച ദില്ലിയ്ക്ക് പോവും.
കൃഷി, റവന്യൂ, ജലസേചന സെക്രട്ടറിമാരും അദ്ദേഹത്തെ അനുഗമിയ്ക്കും. കേന്ദ്ര, ആഭ്യന്തര, റവന്യൂ, ജലസേചന സെക്രട്ടറിമാരെ സംഘം കാണും.
കേരളത്തിന്റെ വരള്‍ച്ചാ പ്രശ്നം അനുഭാവപൂര്‍വം പരിഗണിയ്ക്കുമെന്ന കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ അഭിപ്രായം കണക്കിലെടുത്താണ് കേന്ദ്രത്തിലേക്ക് വീണ്ടും നിവേദനവുമായി പോകുന്നത്.
കഴിഞ്ഞ ജനവരിയില്‍ 1,359 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കേരളത്തിന് ലഭിച്ചത് 50 കോടി രൂപ മാത്രമാണ്.












Click it and Unblock the Notifications