മൂന്ന് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കടബാധ്യത മൂലം സംസ്ഥാനത്ത് മൂന്ന് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് അയ്യംകുന്ന് പഞ്ചായത്തിലെ തുടിമരത്ത് പേരമൂട്ടില്‍ പ്രഭാകരന്‍നായര്‍ (72), ഇടുക്കി ജില്ലയില്‍ കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് കൂടംപറമ്പില്‍ മാത്യു തോമസ് (58), കോട്ടയം ജില്ലയില്‍ തോട്ടക്കാട് തീച്ചാനിയില്‍ കണിയാംപറമ്പില്‍ ദിവാകരന്‍ (54) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. മൂന്ന് പേരും വിഷം കഴിച്ചാണ് മരിച്ചത്.
കൃഷിക്കായി വിവിധ ബാങ്കുകളില്‍ നിന്ന് പ്രഭാകരന്‍നായര്‍ മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. വായ്പയടക്കാനുള്ള ബാങ്കുകളുടെ നോട്ടീസുകള്‍ വന്നുകിടക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മുണ്ടക്കയം ടൗണില്‍ പലരും നോക്കിനില്‍ക്കെയാണ് മാത്യു തോമസ് കീടനാശിനി കഴിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്നു.
പച്ചക്കറി കൃഷിക്കാരനായ ദിവാകരനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തോട്ടില്‍ ദിവാകരന്റെ മൃതദേഹം കണ്ടെത്തി. വിഷം കഴിച്ചാണ് ദിവാകരനും മരിച്ചത്.












Click it and Unblock the Notifications