മരണം എളുപ്പമാക്കുന്ന കുരുടാന്‍
കൊച്ചി: കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്ന ഹൈറെയ്ഞ്ചില്‍ കൂടുതല്‍ പേരും മരിക്കാനായി ഉപയോഗിക്കുന്നത് കുരുടാന്‍ എന്ന കീടനാശിനിയാണ്.
കുരുടാനില്‍ ബ്രാണ്ടി ചേര്‍ത്ത് കഴിച്ചാണ് മിക്കവരും ജീവനൊടുക്കുന്നത്. വിള നശിപ്പിക്കുന്ന ചെറുജീവികളെ കൊല്ലുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനിയാണ് കുരുടാന്‍.
പല കമ്പനികളും പേരില്‍ ചെറിയ മാറ്റങ്ങളോടെ കുരുടാന്‍ വിപണിയിലിറക്കുന്നുണ്ട്. വെള്ളത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ നിറമില്ലാത്തതും രുചിയില്ലാത്തതുമായ ദ്രാവകമായി മാറുന്ന കുരുടന്‍ ബ്രാണ്ടിയോടൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ മരണം ഉറപ്പാണ്.
ഹൈറെയ്ഞ്ചില്‍ നടക്കുന്ന മിക്ക ആത്മഹത്യകളും കീടനാശിനി കഴിച്ചാണ്. ആത്മഹത്യ ചെയ്തവരില്‍ മൂന്നില്‍ നാലും കീടനാശിനി കഴിച്ചാണ് ജീവനൊടുക്കിയതെന്ന് പൊലീസ് റെക്കോഡുകള്‍ വ്യക്തമാക്കുന്നു. 2002ല്‍ രാജാക്കാട് പഞ്ചായത്തില്‍ ആത്മഹത്യ ചെയ്ത 25 പേരില്‍ 17 പേരും കീടനാശിനി കഴിച്ചാണ് മരിച്ചത്.
കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുന്ന മിക്കവരും ഉപയോഗിക്കുന്നത് കുരുടാനാണ്. ഈ കീടനാശിനി എളുപ്പം ലഭ്യമാണെന്നതിനാലാണ് ഇത് മിക്കവരും ജീവനൊടുക്കാന്‍ ഉപയോഗിക്കുന്നത്. കാര്‍ഷികവൃത്തി ചെയ്യുന്ന മിക്ക വീടുകളിലും കുരുടാന്‍ സ്റോക്ക് ചെയ്തിരിക്കും.
ആത്മഹത്യ ചെയ്യുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന കുരുടാന്‍ കീടങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. മണ്ണിനെ ഇത് വിഷമയമാക്കും. കര്‍ഷകരുടെ ആരോഗ്യത്തെയും ഇത് ബാധിക്കും.












Click it and Unblock the Notifications