കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് കുരുത്തോല പെരുന്നാള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്തുമത വിശ്വാസികള്‍ ഏപ്രില്‍ നാല് ഞായറാഴ്ച ഓശാന പെരുനാള്‍ ആഘോഷിച്ചു. കേരളത്തിലെങ്ങും ഈ പെരുനാള്‍ കുരുത്തോല പെരുന്നാളെന്നാണ് അറിയപ്പെടുന്നത്.

എല്ലാ പള്ളികളിലും കുരുത്തോല പെരുന്നാളിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളികളില്‍ നിന്ന് സ്വീകരിച്ച കുരുത്തോലകളുമായി വിശ്വാസികള്‍ നഗരത്തില്‍ പ്രദക്ഷിണം നടത്തി.

കുരിശിലേറുന്നതിന് മുമ്പ് യേശുദേവന്‍ ജറുസലേമിലേയ്ക്ക് പ്രവേശിച്ച ദിവസമാണ് കുരുത്തോല പെരുനാളായി ആഘോഷിയ്ക്കുന്നത്. അന്ന് ജറുസലേം വാസികള്‍ വന്‍ സ്വീകരണമാണ് യേശുദേവന് നല്‍കിയത്. ഈന്തപ്പനയുടെ കുരുത്തോലകളും ഏന്തിയാണ് അവര്‍ യേശുദേവനെ സ്വീകരിച്ചത്. ഇട്ടിരുന്ന വസ്ത്രം കീറി അവര്‍ യേശുദേവനായി തറയില്‍ പരവതാനി വിരിച്ചു. തുടര്‍ന്ന് ദേവന് പീഡനത്തിന്റെ കാലമായിരുന്നു. ഇത് ജറുസലേമിലെ അധികാരികളെ വല്ലാതെ ചൊടിപ്പിച്ചു.

ജറുസലേം വാസികള്‍ ഈന്തപ്പനയുടെ കുരുത്തോലകളുമായി യേശുദേവനെ വരവേറ്റതിനെ അനുസ്മരിച്ചുകൊണ്ടാണ് കേരളത്തിലെങ്ങും ക്രിസ്ത്യാനികള്‍ കുരുത്തോലകളുമായി നഗരപ്രദക്ഷിണം നടത്തുന്നത്.

ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് യേശുദേവന്‍ ക്രൂശിയ്ക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X