പത്മജ എന്‍എസ്എസ് ആസ്ഥാനത്തെത്തി
ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിയ്ക്കരുടെ ആശീര്‍വാദം വാങ്ങാനായി മുകുന്ദപുരം സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി.
പെരുന്നയില്‍ എത്തിയ ഇവര്‍ പിന്നീട് നാരായണപ്പണിയ്ക്കരുടെ വീട്ടിലും എത്തി. പത്മജ അഞ്ചു മിനിറ്റുനേരം മാത്രമാണ് വീട്ടില്‍ ചെലവിട്ടതെന്ന് നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.
മുകുന്ദപുരത്ത് എന്‍എസ്എസിന്റെ സഹായം പത്മജ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ എന്‍എസ്എസ് സമദൂരസിദ്ധാന്തത്തില്‍ ഉറച്ചുനില്ക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. - നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.
രാഷ്ട്രീയകാര്യങ്ങളൊന്നും പത്മജ ചര്‍ച്ച ചെയ്തില്ലെന്ന് എന്‍എസ്എസ് അസി. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
എറണാകുളം സ്ഥാനാര്‍ത്ഥിയായ അഡ്വ. എഡ്വേര്‍ഡ് എടേഴത്തും പിന്നീട് എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. നാരായണപ്പണിയ്ക്കരുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications