എജിയെ നീക്കണമെന്ന് അച്യുതാനന്ദന്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി കേസില്‍ ലോട്ടറി കച്ചവടക്കാരെ സഹായിക്കുന്ന എം. രത്നസിംഗിനെ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ നാല് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ ലോട്ടറി കേസില്‍ സര്‍ക്കാര്‍ പ്ലീഡറെ മാറ്റിയത് സമ്മര്‍ദത്തിന് വഴങ്ങിയാണ്. ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിയും ഓണ്‍ലൈന്‍ ലോട്ടറി കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുന്ന വ്യാജ ലോട്ടറി സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ ലോട്ടറി കേസില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications