ഓണ്‍ലൈന്‍ ലോട്ടറി: തെളിവ് നല്‍കാം
കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി കേസ് നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവ് നല്‍കാമെന്ന് കേസുമായി ബന്ധപ്പെട്ട് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടപ്പെട്ട അഡ്വ. സി. എസ്. അജിത് പ്രകാശ് പറഞ്ഞു.
അഡ്വക്കറ്റ് ജനറലുമായി ബന്ധമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
പഞ്ചാരക്കൊല്ലി കേസില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications