കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി ലിസ്റുകളുടെ കാലാവധി നീട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉടനെ കാലാവധി അവസാനിക്കുന്ന എല്ലാ പിഎസ്സി ലിസ്റുകളുടെയും കാലാവധി 2004 ഡിസംബര്‍ 31 വരെ നീട്ടാന്‍ പിഎസ്സി തീരുമാനിച്ചു.

ഡിസംബര്‍ 30ന് മുമ്പായി കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റുകളുടെയും കാലാവധി നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭായോഗം ആറ് മാസത്തേക്ക് പിഎസ്സി ലിസ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിഎസ്സിയുടെ ഈ തീരുമാനം അനുസരിച്ച് റാങ്ക് ലിസ്റുകളുടെ കാലാവധി ഒമ്പത് മാസം വരെ നീട്ടിക്കിട്ടും.

സര്‍ക്കാരിന്റെ തീരുമാനം അതേ പടി നടപ്പിലാക്കിയാല്‍ ഏപ്രില്‍ 30ന് ശേഷം കാലാവധി തീരുന്ന റാങ്ക് ലിസ്റുകള്‍ റദ്ദായതിന് ശേഷവും അതിന് മുമ്പുള്ള റാങ്ക് ലിസ്റുകള്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ടാവുമെന്ന് പിഎസ്സി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫിബ്രവരി നാലിന് കാലാവധി അവസാനിപ്പിച്ച റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടില്ലെന്നും പിഎസ്സി വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X