കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയില്‍ കലാപമുയര്‍ത്തി റോബ്സണ്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പൊതുതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ അര്‍ഹരായ എത്രയോ സ്ഥാനാര്‍ത്ഥികള്‍ തൃശൂരിലുള്ളപ്പോള്‍ പുറത്തുനിന്നൊരാളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് അഡ്വ. റോബ്സണ്‍ പോള്‍. സിപിഐ മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും നിയോജകമണ്ഡലം സെക്രട്ടറിയുമായ ഇദ്ദേഹം ഇപ്പോള്‍ സിഎംപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സിഎംപി സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോബ്സണ്‍ സിപിഐയ്ക്കെതിരെ ഒരു പിടി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

സിപിഐ ജില്ലാ നേതൃത്വം ഉപജാപകസംഘത്തിന്റെ പിടിയിലാണ്. തൃശൂരില്‍ യോഗ്യതയുള്ളവരുള്ളപ്പോള്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.കെ. ചന്ദ്രപ്പനെ എന്തിന് കൊണ്ടുവരണം എന്നതാണ് റോബ്സന്റെ ചോദ്യം.

സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വം പാര്‍ട്ടിയെ നശിപ്പിയ്ക്കുകയാണ്. മന്ത്രിയായ വി.കെ. രാജന്റെ മരണശേഷമാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. 96ല്‍ എംപിയും മന്ത്രിമാരും അഞ്ച് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഉണ്ടായിരുന്നു തൃശൂരില്‍. അങ്ങിനെ ഒരു പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ നിന്ന് ചന്ദ്രപ്പനെ കൊണ്ടുവരേണ്ട കാര്യമെന്താണ്? ജില്ലയിലെ കഴിവുള്ള നേതാക്കള്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ ചൊല്‍പ്പടിയ്ക്ക് നില്ക്കാത്തതാണ് കാരണമെന്നും റോബ്സണ്‍ പോള്‍ കുറ്റപ്പെടുത്തുന്നു.

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ 1982 മുതല്‍ 1984 വരെ റോബ്സണ്‍ പാര്‍ട്ടിയില്‍ സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പാര്‍ട്ടി ജില്ലാ നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.എന്‍. ജയദേവനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതോടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ഒഴിയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X