നേപ്പാളില്‍ ജനായത്തവാദ പ്രകടനം അക്രമാസക്തമായി
കാഠ്മണ്ഡു: നേപ്പാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ കാഠ്മണ്ഡുവില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
ജനങ്ങള്‍ നടത്തിയ ഈ സമരത്തിനെ മാവോയിസ്റ് തീവ്രവാദികളുടെ പിന്തുണയുണ്ട്.
ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച ജ്ഞാനേന്ദ്രരാജാവിന്റെ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ 205പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കൂടിയായിരുന്നു ശനിയാഴ്ചത്തെ പ്രകടനം. ടയറുകള്‍ക്ക് തീയിട്ടും കടകള്‍ക്കും വാഹനങ്ങള്‍ക്കുംനേരെ കല്ലെറിഞ്ഞും നഗരം കൈയടക്കിയ പ്രതിഷേധക്കാര്‍ രാജാവ് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് മുദ്രാവാക്യം ഉയര്‍ത്തി. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ എറിഞ്ഞു തകര്‍ത്തു.
അഞ്ച് പാര്‍ട്ടികളുടെ സഖ്യമാണ് പ്രധാനമായും ഈ സമരത്തിന് നേതൃത്ത്വം നല്‍കുന്നത്. സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് അതിക്രമം കാണിയ്ക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സഖ്യത്തിന്റെ വക്താവായ നുംചെ മഹാരാജന്‍ പറയുന്നു. ഭരണപരമായി ഉന്നതാധികാരി നേപ്പാളില്‍ രാജാവാണ്. എന്നാല്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ടാവും. എന്നാല്‍ 2002 ല്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് കഴിവ് പോരെന്ന് ആരോപിച്ച് രാജാവ് സ്വന്തം മന്ത്രിസഭ ഉണ്ടാക്കി.












Click it and Unblock the Notifications