സ്യൂചിയെ മോചിപ്പിക്കും
ബാങ്കോക്ക്: മ്യാന്‍മറിലെ (ബര്‍മ) പ്രതിപക്ഷ നേതാവും നോബല്‍ സമ്മാന ജേതാവുമായ ആങ്ങ് സാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കുമെന്ന് പട്ടാളഭരണകൂടം പറയുന്നു. എന്നാല്‍ എന്ന് അത് ഉണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തിന്റെ ഭരണഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്യൂചിയുടെ പാര്‍ട്ടിയെ ക്ഷണിക്കുമെന്നും വിദേശകാര്യ മന്ത്രി വിന്‍ ആങ് വ്യക്തമാക്കി. മെയ് 17നാണ് സമ്മേളനം. നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി ആണ് സൂചിയുടെ പാര്‍ട്ടി. മെയ് 17 ന് മുമ്പ സൂചിയെ വിടുമോയെന്ന ചോദ്യത്തിന് അത് ഇപ്പോള്‍ പറയാനാവില്ലെന്ന് ആങ് പറഞ്ഞതായി തായ്ലണ്ട് വിദേശ കാര്യമന്ത്രി പറഞ്ഞു. തായ്ലണ്ട് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ചയ്ക്കായാണ് ആങ് ബാങ്കോക്കിലെത്തിയത്. മെയ് 17ന് സമ്മേളനം നടക്കും എന്ന് മാത്രമേ ആങ് പറഞ്ഞിട്ടുള്ളു എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതായും തായ്ലണ്ട് വിദേശകാര്യ മന്ത്രി പറയുന്നു.
മേയ് 17 ന് സമ്മേളനം നടക്കും എന്ന് പറഞ്ഞത് തെറ്റായി ധരിച്ച് അതിന് മുമ്പ് സൂചിയെ അതിന് മുമ്പ് വിട്ടയ്ക്കുമെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതാണെന്നും ആങ് തായ്ലണ്ട് വിദേശകാര്യ മന്ത്രിയോട് പറഞ്ഞത്രെ.
ജപ്പാനിലെ എന്‍.എച്ച്.കെ. ടെലിവിഷനും തായ്ലാന്‍ഡിലെ ഐ.ടി.വി. ചാനലിനും ബാങ്കോക്കില്‍ നല്‍കിയ അഭിമുഖത്തിലാണ് മ്യാന്‍മര്‍ വിദേശ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തായ് വിദേശമന്ത്രിയുമായി ചര്‍ച്ചയ്ക്കെത്തിയതാണ് വിന്‍ ആങ്ങ്. 2003 മെയ് മുതല്‍ സ്യൂചി വീട്ടു തടങ്കലിലാണ്.












Click it and Unblock the Notifications