ബാര്‍: സ്ലാബ് വേണ്ടെന്ന് കോടതി, സമരം പിന്‍വലിച്ചു
കൊച്ചി: ബാറുകള്‍ക്ക് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് താല്കാലികമായി ഹൈകോടതി തടഞ്ഞു. ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു .
സ്ലാബ് രീതി ഏര്‍പ്പെടുത്തിയതിനെതിരെ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത മൂന്ന് മാസത്തേയ്ക്കാണ് ഈ സ്റെ.
കഴിഞ്ഞ നാല് ദിവസമായി സ്ലാബ് സമ്പ്രദായത്തില്‍ പ്രതിഷേധിച്ച് ബാര്‍ ഹോട്ടലുകള്‍ അടച്ചിട്ട് ഉടമകള്‍ പ്രതിഷേധിയ്ക്കുകയായിരുന്നു. ജസ്റിസ് ബാലകൃഷ്ണന്‍ നായരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മാര്‍ച്ച് 31 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബാര്‍ ലൈസന്‍സ് ഫിസ് സ്ലാബ് അടിസ്ഥാനത്തിലാക്കാന്‍ തീരുമാനിച്ചത്. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും എടുക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് ലൈസന്‍സ് ഫീസ് ഈടാക്കുന്നതാണ് സ്ലാബ് രീതി. സ്ലാബ് അനുസരിച്ച് 15 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക് കൂടിയ നിരക്ക് 25 ലക്ഷമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കുറഞ്ഞ വിലയ്ക്കുള്ള മദ്യം കൂടുതല്‍ വില്കുന്നവര്‍ കൂടുതല്‍ ലൈസന്‍സ് ഫീസ് നല്‍കേണ്ടി വരുമെന്നതായിരുന്നു ഇതിലെ പ്രധാന പ്രശ്നം. കുറഞ്ഞ വിലയ്ക്കുള്ള മദ്യത്തിന് ലാഭവും കുറവാണ്. അതുകൊണ്ട് ഇത് നല്‍കാനാവില്ലെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഉടമകളുടെ വാദം.












Click it and Unblock the Notifications