Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജൈവോല്പന്ന ചന്ത

തിരുവനന്തപുരം: രാസവളമില്ലാതെ ഉല്പാദിപ്പിയ്ക്കുന്ന ജൈവ ഉല്പന്നങ്ങള്‍ക്ക് മാത്രമായി തലസ്ഥാനത്ത് മാസച്ചന്തയൊരുങ്ങി. മാസത്തില്‍ ഒരിയ്ക്കല്‍ ഈ ചന്തയില്‍ ജൈവകര്‍ഷകര്‍ ഉല്പന്നങ്ങളുമായി എത്തും.

പഴം, പച്ചക്കറികളിലെ രാസാംശത്തെ പേടിയ്ക്കുന്നവര്‍ക്ക് അനുഗ്രഹമാണ് ഓര്‍ഗാനിക് ബസാര്‍ എന്ന ഈ ചന്ത. പരിസ്ഥിതി സംഘടനയായ തണല്‍ ആണ് ഈ ചന്ത ഒരുക്കിയത്.

വെങ്ങാനൂര്‍ പഞ്ചായത്തിലെ രണ്ട് കുടുംബശ്രീ യൂണിറ്റിലെ സ്ത്രീകളാണ് പച്ചക്കറികള്‍ ഉല്പാദിപ്പിയ്ക്കുന്നത്. ചാണകവും കമ്പോസ്റും അടക്കമുള്ള ജൈവ വളങ്ങളേയും പഞ്ചഗവ്യം അടങ്ങിയ ജൈവ കീടനാശിനിയേയും ആണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴം, പച്ചക്കറികള്‍ക്ക് പുറമേ അച്ചാറുകള്‍, ഹല്‍വ, ജാം എന്നിവയും വിപണയില്‍ ലഭിയ്ക്കും.

മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് ഈ ചന്ത. ജവഹര്‍ നഗര്‍ എല്‍പി സ്കൂളില്‍ ഉച്ചയ്ക് മൂന്നിന് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിയ്ക്കുന്ന ചന്തയില്‍ 14,000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്ന് തണല്‍ കോ-ഓര്‍ഡിനേറ്റര്‍ ചാന്ദ്നി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+