വരള്‍ച്ച: സര്‍ക്കാര്‍ തിങ്കളാഴ്ച നിവേദനം നല്‍കും
തിരുവനന്തപുരം: വരള്‍ച്ച നേരിടുന്നതിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച പുതിയ നിവേദനം നല്‍കും.
2844 കോടി രൂപയും രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളുമാണ് പുതിയ നിവേദനത്തില്‍ ദുരിതാശ്വാസമായി ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘമാണ് നിവേദനം സമര്‍പ്പിക്കുന്നത്. ചീഫ് സെക്രട്ടറിയെ കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും റവന്യു, ധനകാര്യ വകുപ്പ് സെക്രട്ടറിമാരുമാണ് സംഘത്തിലുള്ളത്.
നേരത്തെ 49 ലക്ഷം രൂപയാണ് വരള്‍ച്ചാദുരിതാശ്വാസമായി കേന്ദ്രം കേരളത്തിന് അനുവദിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിവേദനം നല്‍കുന്നത്.












Click it and Unblock the Notifications