Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു അജണ്ടയുമായി ഐക്യവേദി

കൊച്ചി: ഹിന്ദു ഐക്യവേദി വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയയുടെ സാന്നിധ്യത്തില്‍ ഹിന്ദു അജണ്ട പുറത്തിറക്കുന്നു. ഏപ്രില്‍ 10ന് തിരുവനന്തപുരത്ത്നടക്കുന്ന യോഗത്തിലാണ് ഹിന്ദു അജണ്ട പുറത്തിറക്കുകയെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അറിയിച്ചു.

അജണ്ട അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഹിന്ദു ഐക്യവേദി തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് കുമ്മനം വ്യക്തമാക്കി.

ഹിന്ദു അവകാശങ്ങള്‍ക്കായി മാര്‍ച്ച് 29ന് കാഞ്ഞങ്ങാട് തുടങ്ങുന്ന രണ്ടാഴ്ചത്തെ പ്രക്ഷോഭത്തിന്റെ സമാപന യോഗമായിരിക്കും ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്നത്.

മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം പുറപ്പെടുവിക്കുന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കണം. ഈ പ്രശ്നം സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ഒക്ടോബര്‍ അഞ്ചിന് ഹിന്ദു സംഘടനകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളി അവസാനിപ്പിക്കണം.

മുഖ്യമന്ത്രി എ. കെ. ആന്റണി ഹിന്ദുത്വശക്തികളോട് മൃദുസമീപനം സ്വീകരിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി എല്ലായ്പ്പോഴും അത്തരം സംഘടനകളോട് കടുത്ത നിലപാടാണ് കൈകൊണ്ടിട്ടുള്ളതെന്ന് കുമ്മനം പറഞ്ഞു.

ഇളവൂര്‍ തൂക്കം മൂലം ക്ഷേത്രപരിസരത്ത് രക്തം വീഴുന്നുണ്ടെന്നും അത് തടയേണ്ടതാണെന്നും കുമ്മനം ഫറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+