കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി അറിയാതെ പരാതി കൊടുത്തത് തെറ്റ്

  • By Staff
Google Oneindia Malayalam News

മലപ്പുറം: വഹാബിനെതിരെ പരാതി നല്‍കിയത് പാര്‍ട്ടി അറിയാതെ ആയതുകൊണ്ടാണ് അത് തെറ്റായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.

വഹാബ് വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടതിനെതിരെ ഒരു പാര്‍ട്ടി അംഗം പരാതി നല്‍കണമെങ്കില്‍ അത് ആദ്യം പാര്‍ട്ടിയെ അറിയിച്ചിരിക്കണം. അത് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കണം. വഹാബിനെതിരെ പരാതി നല്‍കിയത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അറിഞ്ഞുകൊണ്ടായിരുന്നില്ല.

അനര്‍ഹമായാണ് വഹാബ് വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയതെങ്കില്‍ അത് നീക്കണം. വഹാബിന് നല്കിയ സ്വീകരണയോഗത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി വി. വി. ദക്ഷിണാമൂര്‍ത്തി പങ്കെടുത്തത് തെറ്റാണെന്നാണ് തന്റെയും അഭിപ്രായമെന്ന് പാലൊളി പറഞ്ഞു.

അതേ സമയം സിപിഎം എടക്കര, നിലമ്പൂര്‍ ഏരിയാ കമ്മിറ്റികളുടെ സംയുക്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പരാതി നല്‍കിയത് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി താഴത്തേതില്‍ പത്മാക്ഷന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X