ഞങ്ങള്‍ ചര്‍ച്ച ചെയ്തോളാം: പിണറായി
തിരുവനന്തപുരം: സിപിഎമ്മിലെ സംഘടനാപ്രശ്നങ്ങള്‍ തങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തോളാം. അതിന് ആരുടെയും സഹായം വേണ്ട- പിണറായി വ്യക്തമാക്കി.
പി. വി. അബ്ദുള്‍വഹാബിനെതിരെ പരാതി നല്‍കിയതു സംബന്ധിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തു വന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.












Click it and Unblock the Notifications