പ്ലാസ്റിക് ഉത്പാദനം നിയന്ത്രിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലാസ്റികിന്റെ ഉപയോഗം മൂലമുണ്ടാവുന്ന മലിനീകരണം തടയുന്നതിന് പ്ലാസ്റിക് ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന പുതിയ നിയമം കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.
പുതിയ നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്.
പ്ലാസ്റിക് സഞ്ചികളും പ്ലാസ്റിക് ഗ്ലാസുകളും ടംബ്ലറുകളും നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും തടയണമെന്ന നിര്‍ദേശമാണ് ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇവ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കണ്ടെത്തിയാല്‍ തത്സമയം പിഴയൊടുക്കേണ്ടിവരും. ഇത് പരിശോധിക്കുന്നതിന് സ്ക്വാഡുകളെ ഏര്‍പ്പെടുത്തും.
പ്ലാസ്റിക്കിന് പകരം കുടുംബശ്രീ യൂണിറ്റുകളും മറ്റും ഉണ്ടാക്കുന്ന കടലാസ് ഉത്പന്നങ്ങളും തുണി ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദേശം.
മാലിന്യസംസ്കരണത്തിനുള്ള മാതൃകാപദ്ധതി കോഴിക്കോട്ട് തുടങ്ങും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡും കോര്‍പ്പറേഷനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലവും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications