എസ്എന്‍ഡിപി 11ഇടങ്ങളില്‍ ഇടതിനൊപ്പം
ചേര്‍ത്തല: സമദൂരസിദ്ധാന്തമെന്ന തങ്ങളുടെ നയം എസ്എന്‍ഡിപി കയ്യൊഴിയുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലും എസ്എന്‍ഡിപി ഇടതുമുന്നണിയ്ക്ക് രഹസ്യപിന്തുണ നല്കും. കാസര്‍കോഡ്, കോഴിക്കോട്, മുകുന്ദപുരം, എറണാകുളം, കൊല്ലം, ചിറയിന്‍കീഴ്, കോട്ടയം, വടകര, പാലക്കാട്, അടൂര്‍, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളിലാണ് എസ്എന്‍ഡിപി ഇടതുമുന്നണിയ്ക്ക് പിന്തുണ നല്കുക.
വ്യക്തിപരമായ മികവ് കണക്കിലെടുത്ത് കണ്ണൂര്‍, മൂവാറ്റുപുഴ, മാവേലിക്കര മണ്ഡലങ്ങളല്‍ യുഡിഎഫ്സ്ഥാനാര്‍ത്ഥികളെ എസ്എന്‍ഡിപി പിന്തുണയ്ക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ട് നല്കാനും അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചു.












Click it and Unblock the Notifications