Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ചിറ്റൂര്‍: കടബാധ്യതയാല്‍ വിഷം കഴിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മകളുടെ കല്യാണത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിഷം കഴിച്ച കര്‍ഷകനെ അവശനിലയില്‍ ആശുപത്രിയിലാക്കി. മകളുടെ കല്യാണദിവസമായ ഏപ്രില്‍ നാല് ഞായറാഴ്ച ഇദ്ദേഹം മരിച്ചു.

ചിറ്റൂരിനടുത്ത് വാക്കിനിചിള്ള വേലപ്പന്റെ മകന്‍ വി. ചെന്താമര(45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ പാടത്ത് ജ്യേഷ്ഠന്റെ ശവകുടീരത്തിന് സമീപം അവശനിലയില്‍ ചെന്താമരയെ കണ്ടെത്തിയിരുന്നു. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടേക്കര്‍ നെല്‍കൃഷിയുണ്ടായിരുന്ന ചെന്താമരയുടെ ഒന്നാംവിളയും രണ്ടാം വിളയും വെള്ളം കിട്ടാതെ നശിച്ചു. നല്ലേപ്പിള്ളി സഹകരണബാങ്കില്‍ നിന്നും ചെന്താമര 22,000 രൂപ കടമെടുത്തിരുന്നു. മകള്‍ ബിന്ദുവിന്റെ വിവാഹം ഉറപ്പിച്ചതിന് പണം കണ്ടെത്താന്‍ കഴിയാതെ ചെന്താമര കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസ്വസ്ഥനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+