കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനലില്‍ അല്പം ആയുര്‍വേദമാവാം...

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: വേനല്‍മഴയുടെ ആശ്വാസം കേരളത്തില്‍ എത്തിയെങ്കിലും ചൂടിന് ശമനമില്ല. ശരീരത്തിലെ ജലാംശം വറ്റിച്ചുകളയുന്ന ചൂടിനെ ആയുര്‍വേദത്തിലൂടെ നേരിടുന്നതില്‍ പരം നല്ല വഴി വേറൊന്നില്ല.

വേനല്ക്കാലത്തെ ഈ ആയുര്‍വേദപ്രയോഗം വരാനിരിയ്ക്കുന്ന പല രോഗങ്ങളില്‍ നിന്നും ശരീരത്തിന് രക്ഷയേകുമെന്നും പറയുന്നു. വെള്ളത്തില്‍ ചെറുനാരങ്ങ നീര് കലക്കി ഉപ്പും പഞ്ചസാരയും ചേര്‍ത്ത് ഇടയ്ക്കിടെ കഴിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.

വേനല്ക്കാലത്ത് പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് പോഷകമൂല്യം കൂട്ടാനും നാല് തരത്തിലുള്ള ചികിത്സരീതികള്‍ ആയുര്‍വേദം മുന്നോട്ട് വയ്ക്കുന്നു. മന്ധ, രസാല, രാഗ, ഖാണ്ഡവ എന്നിവയാണ് ഈ ചികിത്സാരീതികള്‍. മന്ധ എന്നത് പല തരം ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്നതാണ്. ഈ പൊടി ഇടയ്ക്കിടെ വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.

രസാല എന്നത് തൈരില്‍ നിന്നുണ്ടാക്കുന്ന അര്‍ധ-ദ്രവ രൂപത്തിലുള്ള ഒന്നാണ്. ഇതും ഇടയ്ക്കിടെ കഴിയ്ക്കാം. രാഗ എന്നത് ഇറച്ചി സൂപ്പും മാതളനാരകവും ചേര്‍ത്ത ശരീരത്തെ ശക്തിപ്പെടുത്തുന്ന മരുന്നാണ്. വിവിധ പഴങ്ങളില്‍ നിന്നെടുക്കുന്ന ഖാണ്ഡവ ശരീരത്തിന് കരുത്ത് പകരും. മന്ധ, രസാല, രാഗ, ഖാണ്ഡവ എന്നിവയെല്ലാം മണ്‍പാത്രത്തിലായിരിക്കണം സൂക്ഷിയ്ക്കേണ്ടത്.

ഇളനീരിന് പുറമെ, മുന്തിരി, മധുരനാരങ്ങ, ചക്കപ്പഴം, പഴം എന്നിവയും വേനല്ക്കാലത്ത് പ്രത്യേകം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. വേനല്ക്കാലത്ത് ശരീരത്തില്‍ വാതം കൂടുതലാവാന്‍ സാധ്യതയുള്ളതിനാലാണിത്.

ഇക്കാലത്ത് പ്രധാനമായും വസൂരി, മഞ്ഞപ്പിത്തം, വൈറല്‍ പനി എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. തണുത്തവെള്ളം കുടിയ്ക്കുന്നതോടൊപ്പം തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. കടുത്ത വ്യായാമങ്ങള്‍ ഒഴിവാക്കണം. എണ്ണയുള്ള ഭക്ഷണം കഴിയ്ക്കുന്നതും നല്ലതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X