ഡിപിഐ സ്വകാര്യപങ്കാളികളെ തേടുന്നു
കൊച്ചി: കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഉയര്‍ന്ന ടെണ്ടര്‍ നല്‍കിയ ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണല്‍ പ്രാദേശിക പങ്കാളികളെ തേടുന്നു.
ദുബായ് ഗവര്‍മെന്റ്സ് പോര്‍ട്സിന്റെ യൂണിറ്റായ ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണലാണ് പദ്ധതിക്ക് ഉയര്‍ന്ന ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതില്‍ പങ്കാളിത്തത്തിനായി ഡിപിഐ വിവിധ ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തി.
പദ്ധതിയുടെ പണി കമ്പനിക്കാണെങ്കിലും വ്യവസ്ഥകള്‍ അനുസരിച്ച് പ്രാദേശിക കമ്പനികളെ പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കാം. ലൈസന്‍സ് കരാര്‍ അനുസരിച്ച് ഡിപിഐക്ക് ആയിരിക്കും 51 ശതമാനം പങ്കാളിത്തം. 49 ശതമാനം മറ്റ് ഇന്ത്യന്‍ പങ്കാളികള്‍ക്ക് നല്‍കാം.
ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിപിഐ കൊച്ചിയിലെ ടെര്‍മിനലിന്റെ പണി ഏറ്റെടുക്കുന്നത്. എന്തു വില കൊടുത്തും പദ്ധതി സ്വന്തമാക്കുക എന്നതാണ് ഡിപിഐയുടെ ലക്ഷ്യമെന്ന് അവരുടെ ടെണ്ടര്‍ വ്യക്തമാക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വരുമാനത്തില്‍ 33.3 ശതമാനം തുറമുഖട്രസ്റിന് നല്‍കാമെന്നാണ് ഡിപിഐയുടെ വാഗ്ദാനം. 2118 കോടിയുടെ മുതല്‍മുടക്കോടെയാണ് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications