കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയുടെ ഭാരത് ഉദയ് യാത്ര നാളെ ബിഹാറില്‍

  • By Staff
Google Oneindia Malayalam News

പട്ന: ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെ രണ്ടാം ഘട്ട ഭാരത് ഉദയ് യാത്ര ഏപ്രില്‍ ഏഴ് ബുധനാഴ്ച ബിഹാറില്‍ എത്തും. അദ്വാനിയുടെ യാത്ര ബിഹാറില്‍ അനുവദിയ്ക്കില്ലെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദ് നേരത്തേ പ്രസ്താവിച്ചിരുന്നു.

അതുകൊണ്ട് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ബിഹാറിലെ ഗോപാല്‍ ഗഞ്ചിലാണ് ബുധനാഴ്ച അദ്വാനി എത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്വാനി ബിഹാറിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ബിഹാറില്‍ എട്ട് ജില്ലകളില്‍ അദ്വാനി പര്യടനം നടത്തും. അദ്വാനി സഞ്ചരിയ്ക്കുനന 450 കിലോമീറ്റര്‍ ദൂരം മുഴുവനും കേന്ദ്ര സേനയേയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ പ്രത്യേക ദൗത്യ സേനയും കമാണ്ടോകളും ഈ വഴിയിലുണ്ട്.

ലാലുവിന്റെ ഭീഷണിയ്ക്ക് പുറമേ മാവോയിസ്റ് കമ്മ്യൂണിസ്റ് സെന്റര്‍ എന്ന കക്ഷിയും അദ്വാനിയ്ക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്.

യാത്ര തടസപ്പെടുത്താന്‍ ലാലു ശ്രമിച്ചാല്‍ ബിഹാറില്‍ എന്തുനടക്കുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്നാണ് ബി.ജെ.പി. ബിഹാര്‍ ഘടകം പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X