മഴ പെയ്യാന്‍ കഴുതയ്ക്ക് കല്ല്യാണം
സേലം: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സേലത്ത് കഴുതയ്ക്ക് കല്ല്യാണം. കഴുതകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴ പെയ്യുമെന്നാണ് സേലത്തെ ഒരു ഗ്രാമവാസികളുടെ വിശ്വാസം.
വരള്‍ച്ച അനുഭവപ്പെടുന്ന കാലത്തൊക്കെ കഴുതകളുടെ കല്ല്യാണം ഇവിടെ പതിവാണ്. സേലത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുല്ള എടപ്പാടി ഗ്രാമത്തിലാണ് ഇപ്പോള്‍ കഴുതകല്ല്യാണം നടന്നത്.
കല്ല്യാണ ചടങ്ങിന് നേതൃത്ത്വം നല്‍കാന്‍ പഞ്ചായത്ത് ചെയര്‍മാന്‍ ടി. മദേഷും പഞ്ചായത്ത് പ്രസിഡണ്ട് പളനിയമ്മാളും എത്തിയിരുന്നു. മദേഷ് വരനേയും പളനിയമ്മാള്‍ വധുവിനേയും പ്രതിനിധീകരിച്ചു.
അണിയിച്ചൊരുക്കിയ വരനേയും വധുവിനേയും അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി. അവിടെ പൂജാരി ഇവര്‍ക്കായി പ്രത്യേക പൂജകളും നടത്തി. തുടര്‍ന്ന് ഗ്രാമവാസികള്‍ക്കൊക്കെ സദ്യ ഒരുക്കിയിരുന്നു.












Click it and Unblock the Notifications