തിരഞ്ഞെടുപ്പ് തീരും മുമ്പേ സര്‍വെ ഫലം വേണ്ട
ദില്ലി: തിരഞ്ഞെടുപ്പ് പൂര്‍ണമായും അവസാനിയ്ക്കും മുമ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് തടയണമെന്ന് എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിഷയങ്ങല്‍ ചര്‍ച്ചചെയ്യാനായി കമ്മിഷന്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് വിവിധ പാര്‍ട്ടികള്‍ എക്സിറ്റ് പോള്‍ പ്രശ്നത്തില്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ചത്. മേയ് പത്തിനാണ് അവസാന തിരഞ്ഞെടുപ്പ് നടക്കുന്നത്. അത് കഴിയുന്നതുവരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിയ്ക്കരുതെന്നാണ് വിവിധ കക്ഷികള്‍ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് ജ്യോത്സ്യന്മാര്‍ നടത്തുന്ന പ്രവചനങ്ങളും നിരോധിയ്ക്കണെന്ന് വിവിധ പാര്‍ട്ടികള്‍ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സിറ്റ് പോള്‍ സാധാരണ നടത്തുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ്. വോട്ട് ചെയ്ത് പുറത്ത് വരുന്നവരോട് ചോദിച്ച് നടത്തുന്നതാണ് ഇത്. ഇതിന് മുമ്പായി നടത്തുന്ന അഭിപ്രായ വോട്ടെടുപ്പുകളും ചര്‍ച്ചയില്‍ വിഷയമായി. ഇതും നിരോധിയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിച്ചതായി ബി.ജെ.പി. വക്താവ് വി.കെ. മല്‍ഹോത്ര വ്യക്തമാക്കി.












Click it and Unblock the Notifications