Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രിയങ്ക

ദില്ലി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉടന്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രിയങ്കാ വധേര വ്യക്തമാക്കി.

അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതില്‍ താന്‍ സന്തുഷ്ടയാണ്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലും താന്‍ പ്രചാരണം നടത്തും. - റായ്ബറേലിയില്‍ ഏപ്രില്‍ ആറ് ചൊവാഴ്ച ആജ് തക്ക് എന്ന ഹിന്ദി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി. ചൊവാഴ്ച സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

100 ലോക്സഭാ മണ്ഡലങ്ങളില്‍ പ്രിയങ്കാ വധേര പ്രചാരണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരം റിപ്പോര്‍ട്ടുകള്‍ താനും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ഇപ്പോള്‍ താന്‍ റായ്ബറേലിയിലും അമേഠിയിലുമാണ് പ്രചാരണം നടത്തുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മറ്റിടങ്ങളിലും പോവും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി താന്‍ തുടങ്ങിവച്ച പരിപാടികള്‍ തുടരും.

രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ആത്മാര്‍ഥതയും ഹൃദയവിശുദ്ധിയുമുള്ള വ്യക്തിയാണെന്ന് പ്രിയങ്ക പറഞ്ഞു. താനും സഹോദരനും രണ്ട് അധികാരകേന്ദ്രങ്ങളായിത്തീരുന്നത് ഒഴിവാക്കുന്നതിനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാത്തതെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തനിക്കും സഹോദരനും പ്രത്യേക അധികാരകേന്ദ്രങ്ങളാവാന്‍ കഴിയില്ല. ഞങ്ങള്‍ ഒന്നാണ്. ഇനിയുള്ള ജീവിതത്തിലും അങ്ങനെയായിരിക്കും.

എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് വേണ്ടി മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+