സോണിയ റായ്ബറേലിയില്‍ പത്രിക നല്‍കി
ായ്ബറേലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഏപ്രില്‍ ആറ് ചൊവാഴ്ച റായ്ബറേലി ലോക്സഭാമണ്ഡലത്തിലേക്ക് നാമനിര്‍ദേശപത്രിക നല്‍കി.
മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാ വധേര, മരുമകന്‍ റോബര്‍ട്ട് വധേര എന്നിവരോടൊപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്. ഏതാനും കോണ്‍ഗ്രസ് നേതാക്കളും സോണിയയെ അനുഗമിച്ചു.
കഴിഞ്ഞ ലോക്സഭയില്‍ അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ച സോണിയ ഇത്തവണ അമേഠി മകന്‍ രാഹുലിന് വിട്ടുകൊടുക്കുകയായിരുന്നു. അമേത്തിയെ രണ്ടു വട്ടം പ്രതിനിധീകരിച്ചതിന് ശേഷമാണ് സോണിയ റായ്ബറേലിയിലേക്ക് മാറുന്നത്. ഇന്ദിരാഗാന്ധിയും ഫിറോസ്ഗാന്ധിയും ഓരോ വട്ടം റായ്ബറേലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ആറ് വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസമാണ് സോണിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സീതാറാം കേസരി മാറിയപ്പോള്‍ 1998 ഏപ്രില്‍ ആറിനാണ് സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. 1998 മാര്‍ച്ച് 16 ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആയി.












Click it and Unblock the Notifications