വ്യാജരേഖകള്‍ നല്‍കി ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടി
കൊച്ചി: വ്യാജരേഖകള്‍ നല്‍കി ബാങ്കുകളില്‍ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടി. തട്ടിപ്പിനെ തുടര്‍ന്ന് വ്യാജരേഖകള്‍ നിര്‍മിക്കുന്ന അന്തര്‍സംസ്ഥാനസംഘത്തിലെ മൂന്ന് മലയാളികളടക്കം ഒമ്പത് പേരെ സിബിഐ അറസ്റ് ചെയ്തു.
സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിന്റെ കടത്തുരുത്തി ശാഖയില്‍ നിന്നും ഒരു കോടി രൂപയും കാനറ ബാങ്കിന്റെ ഓവര്‍സീസ് ശാഖയില്‍ നിന്ന് രണ്ട് കോടി രൂപയുമാണ് തട്ടിയെടുത്തത്. വ്യാജരേഖകള്‍ കാട്ടി വായ്പയെന്ന നിലയിലാണ് ഈ പണം തട്ടിയത്.
തിരുച്ചിയില്‍ 2.64 ഏക്കര്‍ ഭൂമിയുടെ വ്യാജരേഖ സമര്‍പ്പിച്ചാണ് എസ്ബിടി ശാഖയില്‍ നിന്ന് വായ്പയെടുത്തത്. 1999-2000ല്‍ ആയിരുന്നു ഇത്. മാസങ്ങള്‍ക്ക് ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്.
തിരുച്ചിയില്‍ 45 ഏക്കര്‍ ഭൂമിയുടെ രേഖ കാട്ടി കാനറബാങ്കില്‍ നിന്ന് രണ്ട് കോടി രൂപയുമെടുത്തു. രേഖയിലെ സര്‍വെ നമ്പര്‍ ഒഴികെ മറ്റെല്ലാ വിവരങ്ങളും വ്യാജമായിരുന്നു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗങ്ങളെ വായ്പയെടുക്കാന്‍ വ്യാജരേഖ വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചാണ് സിബിഐ സംഘം വലയിലാക്കിയത്. ഇടനിലക്കാരന്‍ ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന വില്ലേജ് ഓഫീസറായ ശിവപ്രസാദം എന്നയാളുടെ അടുത്തേക്ക് സംഘത്തെ കൊണ്ടുപോയി. തമിഴ്നാട്ടിലെ ഉന്നത റവന്യു ഓഫീസര്‍മാരുടെയും കളക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വ്യാജസീലുകള്‍ ഉപയോഗിച്ചുള്ള ഏത് രേഖയും ഇയാള്‍ നല്‍കുമായിരുന്നു. ശിവപ്രസാദം വഴി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെയും സിബിഐ പിടികൂടി.
കൂടുതല്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വ്യാജരേഖകള്‍ ഉപയോഗിച്ച് വഞ്ചിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications